Posts

Showing posts from April, 2022

നിലാവും നിശാഗന്ധിയും

 നിശാഗന്ധി..🌼  നീ എന്തെന്ന് അറിയാതെ നീന്നേയും നീ പരത്തുന്ന സുഗന്ധത്തേയും ഭയന്നിരുന്ന ഒരു കുട്ടികാലം ഉണ്ടായിരുന്നു എനിക്ക് ....🥀എന്നാൽ ഇന്ന് എനിക്ക് നിന്നോട് ഭയമില്ല......... ചന്ദ്രന്റെ പ്രണയിനി ആയ നീ രാത്രിയുടെ ഏകാന്തതയിൽ ചന്ദ്രനുമുന്നിൽ വിരിഞ്ഞു..... അവനു വേണ്ടി സുഗന്ധം പരത്തി.....✨ സൂര്യന്റെ സ്പർശമേൽക്കും മുൻപേ ജീവനറ്റ് പോകുന്ന നിന്നോട് എനിക്ക് പ്രണയമാണ്......♥️ കവിഞ്ഞൊഴുകുന്ന അസൂയയാണ് ചന്ദ്രനെ പ്രണയിച്ച നീ.... സൂര്യസ്പർശം ഏൽകാതെ ജീവൻ നിലച്ചല്ലോ എന്ന് ഓർക്കുമ്പോൾ...✨  നിലാവും 🌝.... നിശാഗന്ധിയും 🌼..... 𝙺𝚒𝚗𝚐 𝚘𝚏 𝚝𝚑𝚎 𝚗𝚒𝚐𝚑𝚝🤴 & 𝚀𝚞𝚎𝚎𝚗 𝚘𝚏 𝚝𝚑𝚎 𝚗𝚒𝚐𝚑𝚝👸